IndiaLatest

ആര്‍.ബി.ഐ ഗവര്‍ണറുടെ‍ കാലാവധി നീട്ടി

“Manju”

ഡല്‍ഹി ;ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍. 2021 ഡിസംബര്‍ 10 മുതല്‍ മൂന്ന്​ വര്‍ഷത്തേക്ക്​ കൂടിയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്​. കേന്ദ്രമന്ത്രിസഭയിലെ അപ്പോയിന്‍മെന്‍റ്​ കമ്മിറ്റിയുടേതാണ് തീരുമാനം എടുത്തിരിക്കുന്നത്.

1980 ബാച്ച്‌ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് തമിഴ്‌നാട് കേഡറിലെ ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്. 2018 ഡിസംബര്‍ 11നാണ് ഉര്‍ജിത് പട്ടേല്‍ രാജിവച്ചതിനെ തുടര്‍ന്ന്​ ശക്​തികാന്ത ദാസിനെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചത്​. നേരത്തെ ധനകാര്യമന്ത്രാലയത്തില്‍ ഡിപ്പാര്‍ട്ട്​മെന്‍റ്​ ഓഫ്​ ഇക്കണോമിക്​ അഫേയ്​ഴ്​സ്​ സെക്രട്ടറിയായിരുന്നു അദ്ദേഹം.

Related Articles

Back to top button