International

അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപനം ഇന്ന്.

“Manju”

ജനുവരി 20ന്റെ സ്ഥാനാരോഹണ ചടങ്ങിൽ മുൻ പ്രസിഡന്റുമാരും.

വാഷിംഗ്ടൺ: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനേയും വൈസ് പ്രസിഡന്റായി കമലാ ഹാരിസിനേയും ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇലക്ട്രൽ വോട്ടുകളുടെ എണ്ണം തിട്ടപ്പെടുത്തി ആധികാരികമായി ഫലം പ്രഖ്യാപനവും നടന്നുകഴിഞ്ഞ ശേഷമുള്ള നടപടിയാണ് ഇന്ന് നടക്കുന്നത്. ക്രിസ്മസ് പുതുവത്സര ഒഴിവുകൾക്ക് ശേഷമാണ് ഭരണതല നടപടികൾ ആരംഭിച്ചത്.

ഫലങ്ങൾക്കെതിരെ ട്രംപ് നൽകിയ ഹർജികളെ സുപ്രീംകോടതിയും തള്ളിയശേഷമാണ് പ്രഖ്യാപനം നടക്കാൻ പോകുന്നത്. ജനുവരി 20നാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും സത്യ പ്രതിജ്ഞ ചെയ്യുക.  ചടങ്ങിൽ മുൻ അമേരിക്കൻ പ്രസിഡന്റുമാരെല്ലാവരും പ്രത്യേക ക്ഷണിതാക്കളാണ്. ജോർജ്ജ്. ഡബ്ല്യൂ. ബുഷും ബരാക് ഒബാമയും എത്തുമെങ്കിലും  മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറും ഭാര്യ റോസ്ലിൻ കാർട്ടറും എത്തില്ലെന്നാണറിവ്. ശാരിരിക പ്രശ്നങ്ങളുള്ളതിനാലും കൊറോണ പ്രതിരോധത്തിനാൽ യാത്ര ഒഴിവാക്കിയതുമാണ് കാരണമായി പറയുന്നത്.

Related Articles

Back to top button