LatestThiruvananthapuram

നവകേരള സൃഷ്ടി സാധ്യമാക്കുന്നതു വിജ്ഞാന സമൂഹത്തിലൂടെ

“Manju”

തിരുവനന്തപുരം: ഭാവി കേരളത്തെ സൃഷ്ടിക്കാനുള്ള സമഗ്രമായ നയപ്രഖ്യാപനമാണ് വിജ്ഞാന സമൂഹമാക്കി കേരളത്തിലെ മാറ്റുക എന്ന സംസ്ഥാന സര്‍ക്കാര്‍ നയമെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. റീബില്‍ഡിങ് ദ യൂത്ത് കേരള ടുവേര്‍ഡ്സ് എ നോളഡ്ജ് സൊസൈറ്റി എന്ന വിഷയത്തില്‍ യുവജന കമ്മിഷന്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ തനതു വൈജ്ഞാനികതയെ സാമൂഹികവും സാമ്പത്തികവുമായ വികാസത്തിനു വേണ്ടിയുള്ള ഇന്ധനമാക്കി മാറ്റുക എന്നതാണ് വിജ്ഞാന സമൂഹം എന്ന ലക്ഷ്യത്തിലൂടെ സര്‍ക്കാര്‍ ഉന്നമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യുവജന കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ, യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ്, കമ്മീഷന്‍ അംഗങ്ങളായ വി. വിനില്‍, മുബഷീര്‍ പി, റെനീഷ് മാത്യു, സംസ്ഥാന കോഓഡിനേറ്റര്‍ അഡ്വ. എം. രണ്‍ദീഷ് എന്നിവര്‍ സംസാരിച്ചു. സെമിനാറില്‍ ജി.എസ്. പ്രദീപ്, അഡ്വ. അമൃത സതീഷ്, രഞ്ജിനി പിള്ള, ജിഷ, അജിത് കുമാര്‍, വൈശാഖന്‍ തമ്പി എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button