Thiruvananthapuram

ടാറിങ് പൂർത്തിയാക്കിയ റോഡ് സ്വകാര്യവ്യക്തി വെട്ടി കുഴിച്ചു.

“Manju”

ജ്യോതിനാഥ് കെ പി
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ നാലു ലക്ഷത്തി തൊണ്ണൂറായിരം രൂപ ചെലവഴിച്ച് കഴിഞ്ഞദിവസം ടാറിങ് പണിപൂർത്തിയാക്കിയ പതിമൂന്നാം വാർഡിലെ കോണത്ത് റോഡ് സ്വകാര്യവ്യക്തി വെട്ടി കുഴിച്ചു. തുടർന്ന് എൽഡിഎഫ് പ്രവർത്തകരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് കുമാരി സ്ഥലം സന്ദർശിച്ചു. അതിർത്തി സൂചിപ്പിക്കുന്ന കല്ല് റോഡിനോട് ചേർന്നാണ് കിടക്കുന്നത്.ഇത് ടാറിട്ട മൂടി അതിനാലാണ് വെട്ടി പൊളിച്ചത് എന്നാണ് സ്വകാര്യവ്യക്തി അറിയിച്ചത്. തുടർന്ന് നടന്ന ചർച്ചയിൽ റോഡ് വെട്ടി പൊളിച്ചസ്ഥലം വ്യക്തി തന്നെ ടാർ ചെയ്യുകയും കല്ല് മാറ്റി സ്ഥാപിക്കാൻ ധാരണയാവുകയും ചെയ്തു

Related Articles

Back to top button