KeralaLatest

പി.എസ്.സി കോ‍ഴിക്കോട് മേഖലാ ഓഫീസില്‍ നടത്താനിരുന്ന പരീക്ഷ മാറ്റി

“Manju”

കോ‍ഴിക്കോട് ;നിപ വൈറസ് ബാധയെ തുടര്‍ന്ന് പി.എസ്.സി കോ‍ഴിക്കോട് മേഖലാ ഓഫീസില്‍ നടത്താനിരുന്ന പരീക്ഷ മാറ്റി വച്ചു. കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫീസില്‍ വെച്ച്‌ തിങ്കള്‍ മുതല്‍ നടത്താനിരുന്ന വിവിധ കമ്പനി / ബോര്‍ഡ്/ കോര്‍പ്പറേഷനിലേക്കുള്ള ഡ്രൈവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷയാണ് മാറ്റി വെച്ചത്.

കോഴിക്കോട് ജില്ലാ പി.എസ്.സി.ഓഫിസില്‍ വെച്ച്‌ ഈയാഴ്ച (സെപ്തം: 6 മുതല്‍ 10 വരെ) നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയും സര്‍വ്വീസ് പരിശോധനയും മുഖാമുഖവും മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് പി എസ് സി അറിയിച്ചു. കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളില്‍ നിശ്ചയിച്ച ഡ്രൈവര്‍ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമില്ല.

Related Articles

Back to top button