IndiaLatest

റിപ്പബ്ലിക്ക് ദിന പരേഡില്‍ ട്രാക്ടര്‍ റാലി നടത്താനൊരുങ്ങി കര്‍ഷകര്‍

“Manju”

സിന്ധുമോൾ. ആർ

റിപ്പബ്ലിക്ക് ദിന പരേഡില്‍ ട്രാക്ടര്‍ റാലി നടത്താനൊരുങ്ങി കര്‍ഷകര്‍.ഡല്‍ഹിയില്‍ നടന്ന കര്‍ഷക റാലിക്ക് ശേഷമാണ് കര്‍ഷക സംഘടനാ പ്രതിനിധികള്‍ ഇത് പറഞ്ഞത്.ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ ടാങ്കുകളോടൊപ്പം ട്രാക്റ്ററുകളും കാണാം. പരേഡില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തുമെന്നു ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടൈകൈത് പറഞ്ഞു.

അതേസമയം കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള എട്ടാംവട്ട ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ ആരംഭിച്ചു . കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമൊഴികെ മറ്റ് എന്ത് നിര്‍ദേശവും പരിഗണിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒറ്റ അജന്‍ഡയില്‍ ചര്‍ച്ച നടത്തണമെന്ന് കര്‍ഷക സംഘടനകള്‍ ഇന്നും ആവശ്യപ്പെടും. നിയമം പിന്‍വലിക്കാതെ താങ്ങുവില അടക്കം ആശങ്കകളില്‍ ചര്‍ച്ച ഫലപ്രദമാകില്ലെന്നാണ് കര്‍ഷക നേതാക്കളുടെ നിലപാട്. എന്നാല്‍, മറ്റ് എന്ത് നിര്‍ദേശവും പരിഗണിക്കാമെന്നും നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആവര്‍ത്തിച്ചു പറയുന്നു.

Related Articles

Back to top button