IndiaLatest

സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ബസ് യാത്ര സൗജന്യമാക്കി സര്‍ക്കാര്‍

“Manju”

ഗുവാഹട്ടി: സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ബസ് യാത്ര സൗജന്യമാക്കി അസം സര്‍ക്കാര്‍. ഗുവാഹട്ടി നഗരത്തിനുള്ളില്‍ ഇതിനായി സര്‍വീസ് നടത്താന്‍ 25 ബസുകളാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഈ ബസുകളുടെ ഫ്ലാഗ് ഓഫ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവള്‍ നിര്‍വഹിച്ചു. ഭ്രമണ്‍ സാരഥി പദ്ധതിക്ക് കീഴില്‍ വരുന്ന ഈ ‘പിങ്ക് ബസുകള്‍’ സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വളരെയധികം ഉപകാരപ്രദമാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്‍റെ പുതുവര്‍ഷ ക്ഷേമപദ്ധതികള്‍ക്ക് പുതിയൊരു മാനം നല്‍കുന്നതാണ് അസം സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ പുതിയ ബസ് സര്‍വീസുകള്‍.

Related Articles

Back to top button