IndiaLatest

ക​ര്‍​ഷ​ക​രി​ല്‍​നി​ന്നു നേ​രി​ട്ടു നെല്ല് സം​ഭ​രി​ക്കാന്‍ ക​രാ​റൊ​പ്പി​ട്ട് റി​ല​യ​ന്‍​സ്

“Manju”

ക ർ ഷ ക രാ ണു യ ജ മാ നന്മാ ർ : Deepika.com Special News | ?????????????  ??????????????

ശ്രീജ.എസ്

ബം​ഗ​ളു​രു: കാ​ര്‍​ഷി​ക നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ടെ, ക​ര്‍​ഷ​ക​രി​ല്‍​നി​ന്നു നേ​രി​ട്ടു വി​ള​ക​ള്‍ സം​ഭ​രി​ക്കാ​ന്‍ ക​രാ​റി​ലേ​ര്‍​പ്പെ​ട്ടു കോ​ര്‍​പ​റേ​റ്റ് ക​മ്പനി​യാ​യ റി​ല​യ​ന്‍​സ്. ക​ര്‍​ണാ​ട​ക റാ​യ്ചു​ര്‍ ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​രി​ല്‍​നി​ന്നു താ​ങ്ങു​വി​ല​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പ​ണം ന​ല്‍​കി നെ​ല്ല് സം​ഭ​രി​ക്കാ​നാ​ണു റി​ല​യ​ന്‍​സ് റീ​ട്ടെ​യി​ല്‍ ക​രാ​റൊ​പ്പി​ട്ട​ത്.

രാ​ജ്യ​ത്തു വി​ള​ക​ള്‍ സം​ഭ​രി​ക്കു​ന്ന​തി​നാ​യി ഒ​രു കോ​ര്‍​പ​റേ​റ്റ് ക​മ്പനി ക​ര്‍​ഷ​ക​രു​മാ​യി നേ​രി​ട്ടേ​ര്‍​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ ക​രാ​റാ​ണി​ത്. സി​ന്ധ​നൂ​ര്‍ താ​ലൂ​ക്കി​ലെ ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് 1000 ക്വി​ന്റല്‍ നെ​ല്ല് ഏ​റ്റെ​ടു​ക്കാ​നാ​ണു റി​ല​യ​ന്‍​സ് റീ​ട്ടെ​യി​ല്‍ ലി​മി​റ്റ​ഡും നെ​ല്‍​ക്ക​ര്‍​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സ്വ​സ്ഥ്യ ഫാ​ര്‍​മേ​ഴ്സ് പ്രൊ​ഡ്യൂ​സിം​ഗ് ക​മ്പനി​യും ത​മ്മി​ല്‍ ക​രാ​ര്‍ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. 1100 ക​ര്‍​ഷ​ക​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

ക്വി​ന്റലി​ന് 1868 രൂ​പ​യാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല. ഇ​തി​നേ​ക്കാ​ള്‍ 82 രൂ​പ കൂ​ടു​ത​ല്‍ ന​ല്‍​കി 1000 ക്വി​ന്റല്‍ നെ​ല്ല് സം​ഭ​രി​ക്കു​മെ​ന്നാ​ണു ക​രാ​ര്‍. എ​ന്നാ​ല്‍, നെ​ല്ലി​ല്‍ 16 ശ​ത​മാ​ന​ത്തി​ല​ധി​കം ഈ​ര്‍​പ്പ​മു​ണ്ടാ​ക​രു​തെ​ന്നു നി​ര്‍​ദേ​ശ​മു​ണ്ട്. കൂ​ടാ​ത ഓ​രോ 100 രൂ​പ​യു​ടെ ഇ​ട​പാ​ടി​നും ക​ര്‍​ഷ​ക​ര്‍​ക്ക് 1.5 ശ​ത​മാ​നം ക​മ്മീ​ഷ​ന്‍ ന​ല്‍​കു​മെ​ന്നും ക​രാ​റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​മാ​സ​മാ​ണു ക​ര്‍​ണാ​ട​ക​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത്. ഇ​തോ​ടെ വി​ള​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്കു നേ​രി​ട്ടു സ്വ​കാ​ര്യ കമ്പനി​ക​ള്‍​ക്കു വി​ല്‍​ക്കാ​ന്‍ ക​ഴി​യും.

Related Articles

Back to top button