Thiruvananthapuram

ദൽഹി കർഷക സമരത്തിൽ അണി ചേരുന്നു

“Manju”

നെടുമങ്ങാട്: കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡെൽഹി കർഷക പോരാട്ടത്തിൽ അണി ചേരുന്നതിന് നെടുമങ്ങാട് ഏര്യാ യിൽ നിന്നും പുറപ്പെടുന്ന കർഷക സംഘം പ്രവർത്തകൻ ഏ.സി.പ്രവീണിന് നെടുമങ്ങാട്ട് യാത്ര അയപ്പ് നല്കി.നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജയുടെ അധ്യക്ഷതയിൽ നടന്ന യാത്ര അയപ്പ് യോഗം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: ആർ.ജയദേവൻ ഉത്ഘാടനം ചെയ്തു. ഏര്യാ സെക്രട്ടറി ആർ.മധു സ്വാഗതം പറഞ്ഞു. ഗീതാകുമാരി,വേങ്കവിള സുരേഷ്, ബി.ശ്രീകുമാർ ,ആർ.കെ.സുനിൽകുമാർ, ശ്രീലതാകുമാരി, വിജയൻ, ജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു. പ്രവീൺ 10 ദിവസം സമരത്തിൽ പങ്കാളിയാകും.

Related Articles

Back to top button