InternationalLatest

കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; തിരച്ചിൽ ശക്തമാക്കി നാവിക സേന

“Manju”

ജക്കാർത്ത : ജക്കാർത്തയിൽ നിന്നും പറന്നുയർന്ന ശേഷം കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ശരീര ഭാഗങ്ങളും, വസ്ത്രങ്ങളും ലോഹക്കഷ്ണങ്ങളുമാണ് ഇന്തോനേഷ്യൻ രക്ഷാപ്രവർത്തകർ കണ്ടെത്തിത്. ജാവാ കടലിൽ നടത്തിയ തിരച്ചിലിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

കാണാതായ ശ്രീവിജയ എയർ എസ്‌ജെ വിമാനത്തിൽ നിന്നും സോണാർ ഉപകരണങ്ങൾക്ക് സിഗ്നൽ ലഭിച്ചിരുന്നു. തുടർന്ന് പ്രദേശത്തെ തിരച്ചിൽ ശക്തമാക്കി. ലങാങ് ദ്വീപിനും ലാകി ദ്വീപിനും ഇടയിലുള്ള സ്ഥലത്തു നിന്നാണ് എസ്എആർ സംഘം അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നതെന്ന് നാഷണൽ സെർച്ച് ആന്റ് റസ്‌ക്യൂ ഏജൻസി ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ശ്രീവിജയ എയർ എസ്‌ജെ 182 ബോയിംഗ് 737-500 വിമാനം ജക്കാർത്തയിലെ സോക്കർനോ ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത്. പറന്നുയർന്ന് നാല് മിനിറ്റിനുളളിൽ വിമാനവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. തുടർന്ന് വിമാനം തകർന്നതായി റിപ്പോർട്ടുകളും ലഭിച്ചു.

വിമാനത്തിൽ നിന്നും അവസാനം ലഭിച്ച സിഗ്നലിന് സമാനമായ സിഗ്നൽ റിഗൽ നാവിക യുദ്ധക്കപ്പലിൽ ഘടിപ്പിച്ച റിമോട്ട് ഓപറേറ്ററിന് ലഭിച്ചിരുന്നു. കടലിൽ തിരച്ചിലിനായി നാവിക സേനയിലെ മുങ്ങൽ വിദഗ്ധരെ വിന്യസിച്ചതായി ഇന്തോനേഷ്യൻ സൈനിക മേധാവി എയർ ചീഫ് ഹാദി മാർഷൽ അറിയിച്ചു.

Related Articles

Back to top button