InternationalLatest

കോവിഡ് വാക്സിൻ ലഭ്യമാകാത്തതിനെകുറിച്ച് ലോകാരോഗ്യ സംഘടന

“Manju”

ജനീവ: കൊവിഡ് രണ്ടാം തരംഗത്തിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്‌സിൻ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകജനസംഖ്യയുടെ 53 % പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങൾക്കാണ് ലോകത്തിലെ 83 % വാക്‌സിനും ലഭിച്ചതെന്ന് ഡബ്ല്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

ലോക ജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഉയർന്നതും ഇടത്തരം സമ്പദ് സ്ഥിതിയുമുള്ള രാജ്യങ്ങൾക്ക് ലോകത്ത് ഉത്പാദിപ്പിച്ച 83 ശതമാനം വാക്‌സിനും ലഭിച്ചു. ഇതിന് വിപരീതമായി ജനസംഖ്യയുടെ 47 ശതമാനത്തെ പ്രതിനിധീകരിക്കുന്ന താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് ആകെ വാക്‌സിന്റെ വെറും 17 ശതമാനം മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. വൈറസ് വകഭേദങ്ങൾക്കും ഭാവിയിൽ ഉണ്ടായേക്കാവുന്ന ദുരന്തങ്ങൾക്കും എതിരായി തയ്യാർ എടുക്കുന്നതിന് പൊതുജനാരോഗ്യം ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button