Latest

കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ‘ബിഗ് സല്യൂട്ട്’ പുരസ്കരം നല്‍കും; എം.എല്‍.എ

“Manju”

കൊണ്ടോട്ടി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നവരെ ‘ബിഗ് സല്യൂട്ട്’ പുരസ്കരം നല്‍കി ആദരിക്കുമെന ടി.വി.ഇബ്രാഹിം എം.എല്‍.എ. ഇതിനായി മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലെയും മൂന്ന് വാര്‍ഡുകളെയും ,മുനിസിപ്പാലിറ്റിയില്‍ നിന്ന് ആറ്​ ഡിവിഷനുകളെയും തിരഞ്ഞെടുക്കും.വാര്‍ഡുകളിലെ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം വിലയിരുത്തിയാണ് അതാത് വാര്‍ഡുകളെ തിരഞ്ഞെടുക്കുന്നതും ,അവിടത്തെ ജനപ്രതിനിധികള്‍ക്കുള്ള അനുമോദനം നല്‍കുന്നതും.ഒപ്പം മാതൃകാ പരമായി സേവന പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യരംഗത്തുളളവരെയും ,വളണ്ടിയര്‍മാരെയും അനുമോദിക്കുമെന്ന്​ എം.എല്‍ .എ അറിയിച്ചു.

Related Articles

Back to top button