KeralaLatest

കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ നിന്നു രക്ഷപെട്ട മോഷണ കേസ് പ്രതി പിടിയില്‍

“Manju”

വണ്ടികള്ളൻ കോവിഡ് കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടു; മോഷ്ടിച്ച വാഹനവുമായി പിടിയിൽ | Robber | Manorama News

ശ്രീജ.എസ്

കൊച്ചി : പെരുമ്പാവൂരിലെ കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രത്തില്‍ നിന്നു രക്ഷപെട്ട മോഷണകേസ് പ്രതി കൊല്ലം കരുനാഗപ്പള്ളിയില്‍ പിടിയില്‍. മോഷ്ടിച്ച വാഹനത്തില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതിനിെടയാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം രക്ഷപെട്ട മറ്റൊരു കള്ളനെ പിടികൂടാനായിട്ടില്ല.

കണ്ണൂര്‍ കതിരൂര്‍ സ്വദേശിയാണ് മിഷേല്‍. ഇരുപത്തിനാലു വയസു മാത്രം പ്രായമുള്ള ഇയാള്‍ ഒട്ടേറെ വാഹന മോഷണ കേസില്‍ പ്രതിയാണ്. കഴി‍ഞ്ഞ മാസം അവസാനം മിഷേലിനെ പെരുമ്ബാവൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയവേ ഇരുപത്തിയേഴാം തീയതി രക്ഷപെട്ടു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതി തിരുവനന്തപുരത്തേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തത്.
പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ മിഷേല്‍ കാറിന്റെ വേഗത കൂട്ടുകയും അപകടത്തില്‍പ്പെടുകയും ചെയ്തു. കരുനാഗപ്പള്ളിയില്‍ ഇറച്ചിക്കച്ചവടക്കാരനെ വഴിയില്‍ ത‍‍ടഞ്ഞു നിര്‍ത്തി പണവും വാഹനവും കവര്‍ന്ന കേസിലും പ്രതിയാണ് മിഷേല്‍. ഇയാള്‍ക്കൊപ്പം രക്ഷപെട്ട വിനീതനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Related Articles

Back to top button