LatestThiruvananthapuram

മ്യൂസിയം കണ്‍സര്‍വേഷന്‍ ലബോറട്ടറി ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ടിന്

“Manju”

തിരുവനന്തപുരം: മ്യൂസിയം മൃഗശാല വകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന മ്യൂസിയം കണ്‍സര്‍വേഷന്‍ ലബോറട്ടറിയുടെയും രവിവര്‍മ ചിത്രങ്ങളുടെ സംരക്ഷണ പ്രവൃത്തികളുടെയും ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ടിന് നടക്കും. തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാവിലെ 10ന് മ്യൂസിയം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കും. വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും.

രാജാ രവിവര്‍മയുടെ അമൂല്യ സംഭാവനകളുള്‍പ്പെടെ വൈവിധ്യമാര്‍ന്ന കലാസമ്പത്തിന് ശാസ്ത്രീയ പരിരക്ഷയൊരുക്കുന്നതിനാണ് കണ്‍സര്‍വേഷന്‍ ലബോറട്ടറി ഒരുക്കുന്നത്. ഇന്ത്യയില്‍തന്നെ ഇത്തരം അത്യാധുനിക സജ്ജീകരണങ്ങളുള്ള മൂന്നാമത്തെ സ്ഥാപനമാണ് ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറിക്ക് സമീപത്ത് പുതുതായി ഒരുക്കിയിരിക്കുന്ന കണ്‍സര്‍വേഷന്‍ ലബോറട്ടറി. രാജാ രവിവര്‍മ ചിത്രങ്ങളുടെയും സ്‌കെച്ചുകളുടെയും ശാസ്ത്രീയ സംരക്ഷണമാണ് പ്രാരംഭ പദ്ധതിയായി ഏറ്റെടുത്തിരിക്കുന്നത്. ദേശീയതലത്തിലുള്ള ഒരു വിദഗ്ധ സമിതിക്ക് കീഴില്‍ സാങ്കേതിക വിദഗ്ധരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മ്യൂസിയം നോഡല്‍ ഏജന്‍സിയായ കേരള മ്യൂസിയം മുഖേനയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.

 

Related Articles

Back to top button