IndiaLatest

കേസുകളില്‍ നീതി വൈകുന്നത് വലിയ വെല്ലുവിളി

“Manju”

ദില്ലി: കേസുകളില്‍ നീതി വൈകുന്നത് വലിയ വെല്ലുവിളി എന്ന് പ്രധാനമന്ത്രി മോദി. തര്‍ക്കങ്ങളില്‍ പ്രശ്ന പരിഹാരം പെട്ടെന്ന് ഉണ്ടാകണമെന്നും മോദി പറഞ്ഞു. നിയമ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നല്ല നിയമങ്ങളുടെ പ്രയോജനം പാവങ്ങള്‍ക്കും ലഭ്യമാക്കണം. കൊളോണിയല്‍ നിയമങ്ങള്‍ ഇല്ലതാക്കേണ്ടത് പ്രധാനമാണ്. കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കി എന്നും മോദി പറഞ്ഞു.

നീതി നിര്‍വഹണത്തില്‍ പ്രാദേശിക ഭാഷകള്‍ക്ക് നിര്‍ണായക സ്വാധീനം ഉണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി നിയമങ്ങള്‍ പ്രാദേശിക ഭാഷയില്‍ ആയാല്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുമെന്നും വിശദീകരണം നല്‍കി. സാങ്കേതിക വിദ്യ നിയമവ്യവസ്ഥയുടെ അനിവാര്യ ഘടകമായി കഴിഞ്ഞു, 5g വരുന്നതോടെ ഇത് കൂടുതല്‍ ശക്തമാക്കും.

Related Articles

Back to top button