IndiaLatest

പത്തനംതിട്ട കടമ്പനാട്ടു നിന്നും കാണാതായ ആണ്‍കുട്ടിയെ കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തി.

“Manju”

പത്തനംതിട്ട : കടമ്പനാട്ടു നിന്നും കാണാതായ ആണ്‍കുട്ടിയെ കോയമ്ബത്തൂരില്‍ നിന്നും കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി റിനോ രാജുവിനെയാണ് കണ്ടെത്തിയത്. കോയമ്പത്തൂരിലെ ഹോട്ടലില്‍ നിന്നുമാണ് റിനോയെ പോലീസ് കണ്ടെത്തിയത്.

കഴിഞ്ഞ മാസം 30 നാണ് റിനോയെ കാണാതായത്. ട്യൂഷനുവേണ്ടി ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയ റിനോ പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ റിനോ അടൂരില്‍ എത്തിയതായും, അവിടെ നിന്നും ആലുവയിലേക്കുള്ള ബസിന്റെ സമയം അന്വേഷിച്ചതായും വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റിനോ കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലെത്തിയ പോലീസ് കോയമ്ബത്തൂര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുകയായിരുന്നു.

ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന റിനോയെ തിരിച്ചറിഞ്ഞ മലയാളിയാണ് വിവരം പോലീസിനെ അറിയിച്ചത്.

Related Articles

Back to top button