KeralaLatest

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിലും സിബിഐ റെയ്ഡ്

“Manju”

കസ്‌റ്റംസ് ഉദ്യോഗസ്‌ഥരുടെ വീട്ടിലും സിബിഐ റെയ്ഡ്; 5 ലക്ഷം രൂപ പിടിച്ചു - Malabar News - An Exclusive Malayalam News Portal from Malabar

ശ്രീജ.എസ്

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിലെ റെയ്ഡിന് പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിലും സിബിഐയുടെ റെയ്ഡ്. കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത 5 ലക്ഷം രൂപ പിടികൂടി. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്.

കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വിമാനത്താവളത്തില്‍ നടന്ന സിബിഐ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് പണത്തിന് പുറമേ സ്വര്‍ണവും പിടികൂടി. കസ്റ്റംസ് ഡ്യൂട്ടി ഓഫീസില്‍ നിന്ന് 650ഗ്രാം സ്വര്‍ണമാണ് സിബിഐ പിടിച്ചെടുത്തത്. മൂന്നരലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണ്ടെടുത്തു.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് 750 ഗ്രാം സ്വര്‍ണവും പിടികൂടി. വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണം പിടികൂടിയ യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വാങ്ങി വച്ച ശേഷം സിബിഐ വിട്ടയച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച്ച പുലര്‍ച്ചെയാണ്. പതിനൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് കൊച്ചി സിബിഐ ഓഫീസില്‍ ഹാജരാകുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Related Articles

Back to top button