KeralaLatest

കൊവിഡ് ബാധിച്ച്‌ മരിച്ച തൃശൂര്‍ സ്വദേശിയുടെ സംസ്കാരം ഇന്ന്

“Manju”

സിന്ധുമോള്‍ ആര്‍

 

തൃശൂര്‍: സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ച്‌ മരിച്ച തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്റെ സംസ്കാരം ഇന്ന് നടക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും ചട്ടങ്ങുകള്‍ നടക്കുക. കഴിഞ്ഞ ദിവസമാണ് 87കാരനായ കുമാരന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇയാള്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ 40 പേര്‍ നിരീക്ഷണത്തിലായി.
കുമാരന്റെ ബന്ധുക്കളും മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. ശ്വാസ തടസത്തെ തുടര്‍ന്ന് ചികിത്സ തേടിയ കുമാരന്റെ സ്രവ പരിശോധന നടത്തിയപ്പോള്‍ ആണ് കൊവിഡ് സ്ഥിരീകരിച്ചത്. കുമാരന് എങ്ങനെയാണ് രോഗബാധ ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല.

Related Articles

Back to top button