IndiaLatest

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു.പുതുതായി 62,224 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.22 ശതമാനം. 2542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും കുറയുകയാണ്.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 8,65,432 പേരാണ് . രാജ്യത്തെ ആകെ രോഗബാധിതരുടെ 2.92ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.കൂടുതല്‍ പേര്‍ സുഖം പ്രാപിക്കുന്നതിനാല്‍, തുടര്‍ച്ചയായ 34ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. രോഗമുക്തി നിരക്ക് 95.8 ശതമാനമായി വര്‍ധിച്ചു.

Related Articles

Back to top button