IndiaLatest

ഡീസലിന് ​ഒക്ടോബറില്‍ രണ്ടു രൂപ കൂടും

“Manju”

തിരുവനന്തപുരം :രാ​ജ്യ​ത്തി​ന്റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഡീ​സ​ലി​ന് ലി​റ്റ​റി​ന്മേ​ല്‍ ര​ണ്ടു രൂ​പ കൂ​ടും. ക​രി​മ്പി​ല്‍ നി​ന്നും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളി​ല്‍ നി​ന്നും എ​ടു​ക്കു​ന്ന 10 ശ​ത​മാ​നം എ​ത്ത​നോ​ള്‍ ക​ല​ര്‍​ത്തി​യാ​ണ് പെ​ട്രോ​ള്‍ ഇ​പ്പോ​ള്‍ ന​ല്‍​കി​വ​രു​ന്ന​ത്. എ​ണ്ണ ഇ​റ​ക്കു​മ​തി​യെ ആ​ശ്ര​യി​ക്കു​ന്ന​ത് അ​ത്ര​ക​ണ്ട് കു​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ക​ര്‍​ഷ​ക​ര്‍​ക്കാ​ക​ട്ടെ, അ​ധി​ക വ​രു​മാ​നം. എ​ത്ത​നോ​ള്‍ ചേ​ര്‍​ത്ത പെ​ട്രോ​ളാ​ണ് രാ​ജ്യ​ത്തി​ന്റെ ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും വി​ല്‍​ക്കു​ന്ന​ത്. വി​ത​ര​ണ​ത്തി​ലെ സാ​​​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ളാ​ണ് മ​റ്റി​ട​ങ്ങ​ളി​ല്‍ പ്ര​ശ്നം.
ഭ​ക്ഷ്യ ഇ​ത​ര എ​ണ്ണ​ക്കു​രു​ക്ക​ളി​ല്‍ നി​ന്ന് എ​ടു​ക്കു​ന്ന ബ​യോ​ഡീ​സ​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഡീ​സ​ലി​ല്‍ ​ചേ​ര്‍​ത്തു വ​രു​ന്നു. ഇ​ങ്ങ​നെ ചെ​യ്യാ​ത്ത ഇ​ന്ധ​ന​ത്തി​ന് ര​ണ്ടു രൂ​പ അ​ധി​ക എ​ക്സൈ​സ് തീ​രു​വ ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ചു​മ​ത്തു​മെ​ന്ന് ധ​ന​മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ​യി​ട​ത്തും ഇ​ന്ധ​ന​ത്തി​ല്‍ എ​ത്ത​നോ​ളോ ബ​യോ ഡീ​സ​ലോ ക​ല​ര്‍​ത്താ​ന്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​യി​ട്ടി​ല്ല.
സബ്സിഡിക്ക് വന്‍ ‘കട്ട്’
റേ​ഷ​ന്‍, വ​ളം, പെ​ട്രോ​ളി​യം ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സ​ബ്സി​ഡി വ​ന്‍​തോ​തി​ല്‍ വെ​ട്ടി​ക്കു​റ​ച്ച​താ​യി ബ​ജ​റ്റ് രേ​ഖ​ക​ള്‍. ന​ട​പ്പു വ​ര്‍​ഷം 39 ശ​ത​മാ​ന​മാ​ണ് കു​റ​വ്. ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ​ത് 7.07 ല​ക്ഷം കോ​ടി രൂ​പ. വെ​ട്ടി​ക്കു​റ​വി​നൂ​ശേ​ഷം ആ​കെ ന​ല്‍​കി​യ സ​ബ്സി​ഡി 4.33 ല​ക്ഷം കോ​ടി രൂ​പ. അ​ടു​ത്ത വ​ര്‍​ഷം സ​ബ്സി​ഡി​യി​ല്‍ 27 ശ​ത​മാ​നം കൂ​ടി കു​റ​വു വ​രും. ഇ​തോ​ടെ 3.17 ല​ക്ഷം കോ​ടി​യാ​കും. പെ​ട്രോ​ളി​യം സ​ബ്സി​ഡി 38,455 കോ​ടി​യി​ല്‍ നി​ന്ന് 6517 കോ​ടി മാ​ത്ര​മാ​യി. അ​ടു​ത്ത വ​ര്‍​ഷം ഇ​ത് 5813 കോ​ടി​യാ​യി കു​റ​ക്കും.

Related Articles

Back to top button