IndiaKeralaLatest

കോവിഡ് സഹായത്തിനായി വാഹന സർവീസുകൾ

“Manju”

 

കൊല്ലം : കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പരമാവധി ആംബുലന്‍സുകള്‍ ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗ്രാമപ്പഞ്ചായത്തില്‍ കുറഞ്ഞത് അഞ്ച്‌ വാഹനങ്ങളും മുനിസിപ്പാലിറ്റിയില്‍ പത്തും കോര്‍പ്പറേഷനില്‍ ഇരുപത്തിയഞ്ചും വാഹനങ്ങളാണ് 24 മണിക്കൂറും സെര്‍വീസിനായി തയ്യാറാക്കേണ്ടത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനും സാധിക്കണം.
രോഗബാധിതനെന്നു തോന്നിയാല്‍ അത്തരം ആളുകളെ പരിശോധനക്കായി കൊണ്ടുപോകുക, രോഗികളുമായി സമ്ബര്‍ക്കത്തിലായി വീട്ടില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുക, ആരോഗ്യപ്രവര്‍ത്തകരെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കുക തുടങ്ങിയവയാണ് ചെയ്യേണ്ടത്.
ഇതിനായി ഗതാഗത പ്ലാന്‍ ഉണ്ടാക്കുകയും കണ്‍ട്രോള്‍ റൂം തുറക്കുകയും വേണം. എല്ലാ വാഹനങ്ങളും കണ്‍ട്രോള്‍ റൂമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇവ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

Related Articles

Back to top button