IndiaLatest

പൊങ്കല്‍ ആഘോഷം ; ജെപി നദ്ദയും മോഹന്‍ ഭാഗവതും ഇന്ന് തമിഴ്‌നാട്ടിലെത്തും

“Manju”

ജെപി നദ്ദയും മോഹൻ ഭാഗവതും ഇന്ന് തമിഴ്‌നാട്ടിൽ ; പൊങ്കൽ ആഘോഷങ്ങളിൽ  പങ്കെടുക്കും

ശ്രീജ.എസ്

ചെന്നൈ : പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് തമിഴ്‌നാട്ടിലെത്തും. ‘നമ്മ ഊര് പൊങ്കല്‍എന്ന ആഘോഷപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. സംസ്ഥാന വ്യപകമായാണ് തമിഴ്‌നാട്ടില്‍ ആഘോഷങ്ങള്‍ അരങ്ങേറുന്നത്.

തുഗ്ലക്ക് മാഗസിന്റെ 51-ാമത് വാര്‍ഷിക ആഘോഷ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. തമഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തന് മുന്നോടിയായ ഒരുക്കങ്ങള്‍ നടത്താനും കൂടിയാണ് ജെപി നദ്ദ തമിഴ്‌നാട് സന്ദര്‍ശനം നടത്തുന്നത്.

ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ തമിഴ്‌നാട് സന്ദര്‍ശനവും ഇന്ന് ആരംഭിക്കും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ അദ്ദേഹം സമൂഹ പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കും. ചെന്നൈയിലെ മൂലക്കടയിലാണ് സമൂഹ പൊങ്കല്‍ ആഘോഷം നടക്കുന്നത്. തുടര്‍ന്ന് യുവാക്കളും സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Related Articles

Back to top button