KeralaLatest

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍: വാര്‍ റൂമിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാമന്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വാര്‍ റൂമിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാമന്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന ശ്രീറാമിനെ ആരോഗ്യ വകുപ്പു ജോയിന്റ് സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. വാര്‍ റൂമിന്റെ ഭാഗമായിട്ടായിരുന്നു ശ്രീറാമിന്റെ പ്രവര്‍ത്തനം. കോവിഡ് സാമൂഹിക വ്യാപനം രൂക്ഷമായതോടെ ജില്ലാ തലത്തിലെ ഏകോപനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി. ഇതിന് പിന്നാലെയാണ് ശ്രീറാമിന് ഏകോപനച്ചുമതല കൈമാറിയത്.

Related Articles

Back to top button