IndiaLatest

കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി രാജ്യാന്തര നാണ്യനിധി

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി രാജ്യാന്തര നാണ്യനിധി. കാര്‍ഷിക മേഖലയുടെ നവീകരണത്തിന് നിര്‍ണായക ചുവടുവയ്പ്പാകാന്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് കഴിയുമെന്ന് ഐഎംഫ് അഭിപ്രായപ്പെട്ടു. എന്നാല്‍ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കാവുന്ന ആളുകള്‍ക്ക് വേണ്ടത്ര പരിരക്ഷ ലഭിക്കണമെന്നും ഐഎംഫ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഗെരി റൈസ് പറഞ്ഞു. ‘പുതിയ സംവിധാനം കര്‍ഷകരെ വില്‍പ്പനക്കാരുമായി നേരിട്ട് കാരാറുണ്ടാക്കാനും ഇടനിലക്കാരുടെ പങ്ക് കുറച്ചുകൊണ്ട് മിച്ചത്തിന്റെ വലിയൊരു പങ്ക് നിലനിര്‍ത്താനും സഹായിക്കും. ഉല്‍പാദനവും ഗ്രാമീണ വളര്‍ച്ചയും വര്‍ധിപ്പിക്കാനും നിയമങ്ങള്‍ സഹായകമാകും’ ഗെരി റൈസ് പറഞ്ഞു.

Related Articles

Back to top button