IndiaLatest

ഒന്നരലക്ഷം വിലയുള്ള ബോണ്‍സായി മരം മോഷ്ടിച്ചു;പ്രതികള്‍ അറസ്റ്റില്‍

“Manju”

സിന്ധുമോൾ. ആർ

ഹൈദരാബാദ്: ഒന്നരലക്ഷം രൂപ വിലയുള്ള ബോണ്‍സായി മരം മോഷിടിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പ്രവിശ്യയിലാണ് മോഷണം നടന്നത്. മുന്‍ ഡിജിപി വി അപ്പാ റാവുവിന്റെ വീട്ടില്‍ നിന്നാണ് 15 വര്‍ഷം പഴക്കമുള്ള കാസുവാരിന ബോണ്‍സായി മോഷ്ടിച്ചത്.തോട്ടക്കാരന്‍ വെള്ളം നനയ്ക്കാന്‍ ചെന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.അപ്പാ റാവുവിന്റെ ഭാര്യ ശ്രീദേവി പരാതി നല്‍കിയതിന് പിന്നാലെയാണ് അന്വേഷണം നടത്തിയത്. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെങ്കിലും പൊതുവായി സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളിലെ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളിലേക്ക് എത്തിയത്. പരാതി നല്‍കി നാല് ദിവസത്തിനുള്ളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെടി യാതൊരു പ്രശ്‌നവും കൂടാതെ പ്രതികളില്‍ നിന്ന കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു

Related Articles

Back to top button