IndiaLatest

14 വര്‍ഷത്തിനുശേഷം പലസ്തീനില്‍ തെരഞ്ഞെടുപ്പ്

“Manju”

വെസ്റ്റ് ബാങ്ക് : നീണ്ട 14 വര്‍ഷത്തിനുശേഷം തെരഞ്ഞെടുപ്പ് ഒരുക്കത്തിന് തയ്യാറെടുത്ത് പലസ്തീന്‍. ഇതിനായി പ്രസിഡന്റ് മഹ്മൂഹ് അബ്ബാസ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കും എല്ലാ സംസ്ഥാന സംവിധാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. 2006ലാണ് ഫലസ്തീനില്‍ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.

വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ പ്രസിഡന്റിന്റെ ആസ്ഥാനത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ ഹന്ന നാസറുമായി ചര്‍ച്ച നടത്തി മഹമൂദ് അബ്ബാസ് ഉത്തരവില്‍ ഒപ്പിട്ടു. 2021 ല്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രസിഡന്റിന്റെ തീരുമാനം ഹമാസ് സ്വാഗതം ചെയ്തു.അതെ സമയം മേയ് 22ന് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും.

ജൂലൈ 31നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത് . ആഗസ്റ്റ് 31ന് നാഷണല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമാണ് രാജ്യം നിശ്ചയിച്ചിരിക്കുന്നത്.

Related Articles

Back to top button