InternationalLatest

വിഷാദരോ​ഗത്തിന് ചികിത്സ നിശ്ചയിക്കാൻ എ.ഐ. സൈക്യാട്രിസ്റ്റ്, പേര് പെട്രുഷ്ക

“Manju”

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതരിപ്പിച്ചതിനുശേഷം പലമേഖലയിലുമുള്ള മാറ്റങ്ങൾ നിരന്തരം ചർച്ചയാകുന്നുണ്ട്. പുസ്തകങ്ങളെഴുതാനും വീഡിയോകൾ തയ്യാറാക്കാനും തുടങ്ങി പലമേഖലകളിലും എ.ഐ. സ്ഥാനം കീഴടക്കി കഴിഞ്ഞു. എന്നാൽ ഇവിടെ മാത്രമല്ല മാനസികാരോ​ഗ്യ മേഖലയിലും ഐ.ഐ.യുടെ പങ്ക് വ്യക്തമാക്കുകയാണ് യു.കെ.യിൽ നിന്നുള്ള ​ഗവേഷകസംഘം. വിഷാദരോ​ഗത്തിന് മരുന്ന് നിർദേശിക്കാൻ ഐ.ഐ.യുടെ സഹായം തേടുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഓക്സ്ഫ‍ഡ് സർവകലാശാലയിലെ സൈക്യാട്രി വിഭാ​ഗമാണ് പെട്രുഷ്ക എന്ന പേരിൽ ഐ.ഐ. ടൂൾ തയ്യാറാക്കിയിരിക്കുന്നത്. വിഷാദരോ​ഗത്തെ ചികിത്സിക്കാനായാണ് പെട്രുഷ്കയെ ഡിസൈൻ ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് അവലോകനം ചെയ്താണ് പെട്രുഷ്ക വിഷാദരോ​ഗത്തിനുള്ള മരുന്ന് നിശ്ചയിക്കുക. അഞ്ഞൂറോളം പേരുടെ വിഷാദരോ​ഗവിവരങ്ങൾ ശേഖരിച്ച് ചികിത്സ നിശ്ചയിക്കുകയാണ്. പ്രായം, ലിം​ഗം, ലക്ഷണങ്ങൾ, രോ​ഗത്തിന്റെ തീവ്രത തുടങ്ങിയവയും ചികിത്സയുടെ പാർശ്വഫലവുമൊക്കെ പരിശോധിച്ച ശേഷമായിരിക്കും ചികിത്സിക്കുക. രോ​ഗികളെ ശാക്തീകരിക്കാനുള്ള നവീനമായ വഴിയാണിതെന്ന് ​ഗവേഷകർ പറയുന്നു.

വിപണിയിൽ മുപ്പതിൽപ്പരം വിഷാദരോ​ഗമരുന്നുകളുണ്ട്. പക്ഷേ മിക്കവരും നാല് മരുന്നുകളിലേതെങ്കിലും ഒന്നായിരിക്കും നിശ്ചയിക്കുക. എല്ലാ രോ​ഗികൾക്കും മതിയായ ചികിത്സ ലഭിക്കുന്നില്ല എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്ഓക്സ്ഫഡ് സർവകലാശാലയിലെ പ്രൊഫസർ ആൻഡ്രിയ സിപ്രിയാനി പറഞ്ഞു.

ഓരോ രോ​ഗിക്കും മികച്ച ചികിത്സ നൽകുക എന്നതാണ് ലക്ഷ്യം. അല്ലാതെ ഫലപ്രദമല്ലാത്ത ചികിത്സ നൽകി സമയം പാഴാക്കുക എന്നല്ല. രോ​ഗികൾക്ക് സ്വയം ചികിത്സയുടെ ട്രയലിൽ പങ്കെടുക്കാം. ചെറിയൊരു സ്ക്രീനിങ്ങോടെയാണ് ഇതാരംഭിക്കുക. – ആൻഡ്രിയ പറഞ്ഞു.

Related Articles

Back to top button