IndiaLatest

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണം ; നിയോഗിക്കപ്പെട്ട സമിതി

“Manju”

സിന്ധുമോൾ. ആർ

രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്നു നിയോഗിച്ച സമതിയുടെ ശുപാര്‍ശ. 18 ല്‍ നിന്ന് 21 ആയെങ്കിലും വിവാഹ പ്രായം ഉയര്‍ത്തണം എന്നാണ് നിര്‍ദ്ദേശം. ജയ ജെയ്റ്റ്ലി അധ്യക്ഷയായ 10 അംഗ സമിതിയെ കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനായി നിയോഗിച്ചത്.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ട പ്രസംഗത്തില്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടികളുടെ വിവാഹപ്രായം വിലയിരുത്താന്‍ സമിതിയെ നിയോഗിച്ചത്തിരുന്നു . പെണ്‍കുട്ടികളുടെ ആരോഗ്യനില, പോഷകാഹാരലഭ്യത, പ്രസവാനുപാതം, ലിംഗാനുപാതം തുടങ്ങിയവ സമിതി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്.

ഇതനുസരിച്ച്‌ രാജ്യത്ത് വിവാഹപ്രായം 21 ആയി എങ്കിലും ഉയര്‍ത്തണം എന്നതാണ് നിര്‍ദ്ധേശം. 18 വയസ്സില്‍ നടക്കുന്ന വിവാഹങ്ങള്‍ മാറിയ സാമൂഹ്യ സാഹചര്യത്തില്‍ വ്യക്തിത്വ വികാസത്തിനടക്കം തടസ്സമാകുന്നു എന്നാണ് വിലയിരുത്തല്‍. സമിതിയുടെ റിപ്പോര്‍ട്ട് ഇനി പരിശോധിച്ച്‌ തിരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. നേരത്തെ തന്നെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ പ്രധാനമന്ത്രി അനുകൂലിച്ചിട്ടുള്ളതിനാല്‍ ഇക്കാര്യത്തിലെ സര്‍ക്കാര്‍ നിശ്ചയം വ്യക്തമാണ്.

Related Articles

Back to top button