ഹർഷദ്ലാൽ തലശ്ശേരി
കണ്ണൂർ: AHSTA കണ്ണൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ജില്ലയിലെ ഏറ്റവും നല്ല ഹയർ സെക്കണ്ടറി പ്രിൻസിപ്പാളിനുള്ള അവാർഡിന് എടൂർ സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എം.ടി ജയിംസും ഏറ്റവും നല്ല ഹയർ സെക്കണ്ടറി അധ്യാപകനുള്ള അവാർഡിന് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഇ അബ്ദുൽ സലാമും അർഹരായി . ആഗസ്റ്റ് മാസത്തിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രശസ്തി പത്രവും അവാർഡ് ദാനവും നിർവ്വഹിക്കും എന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ആറംഗ അവാർഡ് കമ്മിറ്റിയുടെ വിശദമായ അന്വേഷണത്തിൻ്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്.