Uncategorized

കൃഷി വകുപ്പ് സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

“Manju”

 

സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു - Times Kerala | DailyHunt

ശ്രീജ.എസ്

കൃഷി വകുപ്പിന്റെ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ഉദയഗിരി സ്വദേശി പി.ബി.അനീഷാണ് മികച്ച കര്‍ഷകന്‍ 2 ലക്ഷം രൂപയും സ്വര്‍ണ മെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും ആണ് പുരസ്‌കാരം .

മികച്ച യുവകര്‍ഷകയ്ക്കുള്ള അവാര്‍ഡ് കാസര്‍കോട് ബേഡഡുക്ക സ്വദേശിനി എം.ശ്രീവിദ്യയും യുവകര്‍ഷകനുള്ള അവാര്‍ഡ് മലപ്പുള്ള സ്വദേശി പി.സൈഫുള്ളയും നേടി. ഒരു ലക്ഷം രൂപയും സ്വര്‍ണമെ‍ഡലും ഫലകും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം .
ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിയായി ആലപ്പുഴ കാവാലത്തെ 2400 കായല്‍ പാടശേഖര സമിതിയെ തിരഞ്ഞെടുത്തു. 5 ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.
തിരുവനന്തപുരം കുടപ്പനക്കുന്നു കൃഷി ഭവനിലെ ടി.എം.ജോസഫിനാണ് മികച്ച കൃഷി ഓഫീസര്‍ക്കുള്ള പുരസ്‌കാരം . അവാര്‍ഡുകള്‍ അടുത്ത മാസം 14 ന് തൃശൂരില്‍ സമ്മാനിക്കും.

Related Articles

Back to top button