IndiaKeralaLatest

കാവ്യ മാധവന്‍ കോടതിയിലെത്തും; നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും സജീവമാകുന്നു

“Manju”

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിവിസ്താരം ഇന്ന് മുതല്‍ പുനരാരംഭിക്കും. പ്രോസിക്യൂട്ടര്‍ രാജിവച്ചതിനെ തുടര്‍ന്ന് വിചാരണ നിലച്ചിരുന്നു. പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതിന് പിന്നാലെയാണ് കേസില്‍ വിസ്താരം ആരംഭിക്കാന്‍ പോകുന്നത്. കേസില്‍ പ്രതിയായ ദിലീപിന്റെ ഭാര്യ കാവ്യാമാധവനെ ഈ മാസം 28ന് കോടതി വിസ്തരിക്കും. സംവിധായകന്‍ നാദിര്‍ഷയെ അടുത്ത മാസം രണ്ടിനാണ് വിസ്തരിക്കുക. കേസിലെ പ്രതിയും മാപ്പ് സാക്ഷിയുമായ വിപിന്‍ലാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചട്ടം ലംഘിച്ചാണ് ഇയാളെ മോചിപ്പിച്ചതെന്ന് ആരോപണമുണ്ട്. വിപിന്‍ ലാലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളെയാണ് ഇന്ന് കോടതിയില്‍ വിസ്തരിക്കുക.
ചങ്ങനാശേരി സ്വദേശിയാണ് വിപിന്‍ലാല്‍. ബന്ധുവിന്റെ കാസര്‍കോട്ടെ വീട്ടിലാണ് താമസം. മറ്റൊരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയവെയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുമായി ഇയാള്‍ക്ക് ബന്ധം വരുന്നത്. തുടര്‍ന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് പത്താം പ്രതിയാക്കി. വൈകാതെ മാപ്പ് സാക്ഷിയാക്കുകയും ചെയ്തു. നേരത്തെ അറസ്റ്റിലായ കേസില്‍ ജാമ്യം ലഭിച്ചതോടെ ഇയാളെ ജയില്‍ മോചിതനാക്കുകയായിരുന്നു. എന്നാല്‍ മപ്പ് സാക്ഷി വിചാരണ പൂര്‍ത്തിയാകും മുമ്ബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതാണ് കേസിലെ മറ്റു പ്രതികള്‍ ചോദ്യം ചെയ്തത്.
വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപ് അറസ്റ്റിലായിരുന്നു. ഇയാള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. അതേസമയം, വിപിന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിച്ച ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചിരിക്കുകയാണെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യത്തില്‍ കോടതി ഉടന്‍ തീരുമാനമെടുക്കും.

Related Articles

Back to top button