AlappuzhaKeralaLatest

വരന് കൊറോണ : കല്യാണം മുടക്കാതെ ബന്ധുക്കൾ; വരന്റെ അസാന്നിധ്യത്തിൽ വധുവിന് ഹാരമണിയിച്ചു

“Manju”

വരന്റെ അസാന്നിധ്യത്തിൽ വധുവിന് ഹാരമണിയിച്ചു.

മാവേലിക്കര : വരനില്ലാതെ കല്യാണം നടത്തി മാവേലിക്കരയിലെ കുടുംബം. കട്ടച്ചിറ കൊച്ചുവീട്ടിൽ വടക്കതിൽ തങ്കമണിയുടെയും സുദർശന്റേയും മകൾ സൗമ്യയും ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തിൽ രാധാമണിയുടെയും സുധാകരന്റെയും മകൻ സുജിത്തും തമ്മിലുള്ള വിവാഹമാണ് വരന്റെ അസാന്നിധ്യത്തിൽ നടത്തിയത്. കൊറോണയാണ് കല്യാണത്തിന് വില്ലനായി മാറിയത്.

പനിയെത്തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് സുജിത്തിന് കൊറോണ സ്ഥിരീകരിച്ചത്. കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞതിനാൽ കല്യാണം മാറ്റിവെയ്‌ക്കേണ്ടെന്ന് ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മുട്ടക്കുളം ക്ഷേത്രത്തിൽ വെച്ച കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് കല്യാണം നടത്തി. വരന്റെ അകന്ന ബന്ധത്തിലുള്ള സഹോദരിയാണ് വധുവിന് ഹാരമണിയിച്ചത്.

വിവാഹത്തിന് ശേഷം മാവേലിക്കരയിലെ ക്വാറന്റൈൻ സെന്ററിൽ നിന്ന് വരൻ സുജിത്തിന്റെ വീഡിയോകോൾ വിവാഹാശംസകളും എത്തി. സുജിത്തിന്റെ ബന്ധുക്കളും കല്യാണത്തിൽ പങ്കെടുത്തിരുന്നില്ല.

Related Articles

Back to top button