IndiaLatest

ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇനി ഫിറ്റ്നസ് ടെസ്റ്റ് കഠിനം

“Manju”

Malayalam News - എട്ടര മിനിറ്റിൽ രണ്ട് കിലോമീറ്റർ ഓടിയെത്തണം; ക്രിക്കറ്റ്  താരങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റ് ഇനി കഠിനം| BCCI introduced mandatory 2 km  time trials to ...

ശ്രീജ.എസ്

ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇനി ഫിറ്റ്നസ് ടെസ്റ്റ് കഠിനം. രാജ്യാന്തര മത്സരങ്ങള്‍ക്ക് ഫിറ്റ്നസ് നിര്‍ണായക ഘടകമാണെന്ന് തിരിച്ചറിഞ്ഞാണ് താരങ്ങള്‍ക്ക് രണ്ട് കിലോമീറ്റര്‍ ടൈം ട്രയല്‍ നടത്താന്‍ ബിസിസിഐ ഒരുങ്ങുന്നത്. താരങ്ങളുടെ വേഗത പരിശോധിക്കാന്‍ പരിശീലനത്തില്‍ ഇതുംകൂടി ഉള്‍പ്പെടുത്താനാണ് ബിസിസിഐ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ട് . ബിസിസിഐയുമായി കരാറുള്ള താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ നിലവിലുള്ള യോ യോ ടെസ്റ്റിന് പുറമെ പുതിയ കടമ്പ കൂടി കടക്കേണ്ടിവരും.

”താരങ്ങളുടെ ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിന് നിലവിലെ ഫിറ്റ്നസ് നിലവാരം വലിയ പങ്കുവഹിച്ചുവെന്ന് ബോര്‍ഡ്. നമ്മുടെ ഫിറ്റ്നസ് നിലവാരം ഇപ്പോള്‍ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകേണ്ടത് പ്രധാനമാണ്. ടൈം ട്രയല്‍ പരിശീലനം ഇതിലും മികച്ച രീതിയില്‍ മത്സരിക്കാന്‍ നമ്മളെ സഹായിക്കും. എല്ലാ വര്‍ഷവും മാനദണ്ഡങ്ങള്‍ പുതുക്കുന്നത് ബോര്‍ഡ് തുടരും”- ബിസിസിഐ ഉദ്യോഗസ്ഥന്‍ പറയുന്നു. –

പുതിയ മാനദണ്ഡമനുസരിച്ച്‌, ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് 8 മിനിറ്റും 15 സെക്കന്‍ഡുംകൊണ്ട് രണ്ട് കിലോമീറ്റര്‍ ഓടിയെത്തണം. ബാറ്റ്സ്മാന്‍മാര്‍ക്കും വിക്കറ്റ് കീപ്പര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും 8 മിനിറ്റ് 30 സെക്കന്‍ഡ് ആയിരിക്കും സ്റ്റാന്‍ഡേര്‍ഡ് സമയം. എല്ലാവര്‍ക്കുമുള്ള ഏറ്റവും കുറഞ്ഞ യോ-യോ നില 17.1 ആയി തുടരും.

ബിസിസിഐയുമായി കരാറുള്ള താരങ്ങളെ പുതിയ ടെസ്റ്റ് സംബന്ധിച്ച്‌ അറിയിച്ചുകഴിഞ്ഞു. നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജെയ് ഷായും പുതിയ ടെസ്റ്റിന് അനുമതി നല്‍കിയിരുന്നു. ഫെബ്രുവരി, ജൂണ്‍, ആഗസ്റ്റ്- സെപ്തംബര്‍ മാസങ്ങളിലാകും ടെസ്റ്റ് നടത്തുക.

Related Articles

Back to top button