KeralaLatest

സംസ്ഥാനത്ത് രണ്ടു മാസത്തെ ക്ഷേമപെൻഷൻ ഒന്നിച്ചു നൽകും

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടു മാസത്തെ ക്ഷേമപെൻഷൻ ഒന്നിച്ചു നൽകും. രണ്ടു മാസത്തെ പെൻഷനായ 3200 രൂപ വീതമാണ് ലഭിക്കുക. സെപ്റ്റംബർ അഞ്ചിനകം സംസ്ഥാനത്ത് മുഴുവൻ പേർക്കും പെൻഷൻ ലഭ്യമാകും. ഇതിനായി ധനകാര്യ വകുപ്പ് 1749.73 കോടി രൂപ അനുവദിച്ചു. സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിനായി 1539.06 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 50.53 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും സഹകരണ സംഘങ്ങൾ നേരിട്ടും തുക എത്തിക്കും. ക്ഷേമനിധി പെൻഷന് 6.52 ലക്ഷം പേർക്കായി 210.67 കോടി രൂപ അനുവദിച്ചു . കോവിഡ് മഹാമാരിയും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങളും തീർത്ത പ്രതിസന്ധികൾക്കിടയിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പു വരുത്തണമെന്ന എൽഡിഎഫ് സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് രണ്ടു മാസത്തെ പെൻഷനുകൾ ഒരുമിച്ചു നൽകുന്നത്.

Related Articles

Back to top button