KeralaLatest

വഴിയോര കച്ചവടക്കാര്‍ ഡിജിറ്റല്‍ സേവനത്തിലേക്ക്

“Manju”

ഗുരുവായൂരിൽ വഴിയോര കച്ചവടക്കാർ ഡിജിറ്റൽ സേവനത്തിലേക്ക്.. |  guruvayoorOnline.com : The Gateway to Divinity

ശ്രീജ.എസ്

ഗുരുവായൂര്‍: ഗുരുവായൂരില്‍ വഴിയോര കച്ചവടക്കാര്‍ ഡിജിറ്റല്‍ സേവനത്തിലേക്ക്. ദേശീയ നഗര ഉപജീവന മിഷന്റെ നേതൃത്വത്തില്‍ പി.എം സ്വാനിധി മേം ബി ഡിജിറ്റല്‍ ക്യാമ്പെയിനിന്റെ ഭാഗമായിട്ടാണ് കച്ചവടക്കാര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി സേവനത്തിന് സജ്ജരാക്കിയിട്ടുള്ളത്.

പരിശീലന പരിപാടി നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
കച്ചവടക്കാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ 10,000 രൂപ ലോണ്‍ അനുവദിച്ച 135 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. കനറാ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയാണ് സാങ്കേതിക സഹായം ലഭ്യമാക്കിയത് .

Related Articles

Back to top button