InternationalLatest

ജോർജ് ഫ്ലോയ്ഡ് കോവിഡ് ബാധിതൻ; ആശങ്കയായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

“Manju”

വാഷിങ്ടൻ • പൊലീസ് ഉദ്യോഗസ്ഥർ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ജോർജ് ഫ്ലോയ്ഡ് കൊറോണ ബാധിതനായിരുന്നുവെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഏപ്രിൽ 3ന് നടത്തിയ പരിശോധനയിൽ ഫ്ലോയ്ഡിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഫ്ലോയ്ഡിന്റെ മരണത്തിനു വൈറസ് കാരണമായിട്ടില്ലെന്നും അയാൾക്ക് രോഗബാധ ഉണ്ടായിരുന്നു എന്നേയുള്ളൂവെന്നും ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ആൻഡ്രൂ ബേക്കർ പറഞ്ഞു.
ഫ്ലോയ്ഡിന് കോവിഡ് ഉണ്ടായിരുന്നെന്നു പുറത്തു പറയരുതെന്ന് അധികൃതർ നിർദേശിച്ചിരുന്നതായി ന്യൂയോർക് സിറ്റി മുൻ മെഡിക്കൽ ഓഫിസർ മൈക്കിൾ ബൈഡൻ പറഞ്ഞു. ഫ്ലോയ്ഡിന്റെ കുടുംബത്തിനു വേണ്ടി സ്വകാര്യമായി പോസ്റ്റ്മോർട്ടം നടത്തിയത് ഇദ്ദേഹമായിരുന്നു. ഫ്ലോയ്ഡിന് കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി അടുത്തിടപഴകിയ എല്ലാവരുടെയും സ്രവം പരിശോധിക്കേണ്ടിവരും.
ഫ്ലോയ്ഡിന്റെ മരണത്തിൽ യുഎസിൽ പ്രതിഷേധം തുടരുകയാണ്. വർണവിവേചനത്തിനെതിരെ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. മറ്റു രാജ്യങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. യുഎസിലെ ടെക്സസിലെ ഹൂസ്റ്റണിൽ 60,000 ലേറെപ്പേർ പങ്കെടുത്ത പ്രതിഷേധറാലി നടന്നു. ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്നുള്ള ഫ്ലോയ്ഡിന്റെ വാക്കുകൾ തെരുവുകളിൽ അലയടിക്കുകയാണ്.

Related Articles

Back to top button