IndiaLatest

തിരാത് സിങ് റാവത്ത് ഉത്തരഖണ്ഡ് മുഖ്യമന്ത്രി

“Manju”

തിരാത് സിങ് റാവത്ത് ഉത്തരഖണ്ഡ് മുഖ്യമന്ത്രി - Metro Vaartha

ശ്രീജ.എസ്‌

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് തിരത് സിങ് റാവത്ത് ചുമതലയേല്‍ക്കും. മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിങ് റാവത്ത് കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണിത്. ബി.ജെ.പി ഉത്തരാഖണ്ഡ് ഘടകം മുന്‍ അധ്യക്ഷന്‍ കൂടിയാണ് തിരത് സിങ് റാവത്ത്. മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് തന്നെയാണ് പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്.

ഇന്ന് വൈകുന്നേരം നാല് മണിക്കാണ് തിരത് സിങ് റാവത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക . ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ബി.ജെ.പി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം.

ഉത്തരാഖണ്ഡില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയായിരന്ന ത്രിവേന്ദ്ര റാവത്തിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കന്‍മാരും എം.എല്‍.എമാരും പ്രതിഷേധിച്ചത് .തുടര്‍ന്ന ബി.ജെ.പി ദേശീയ നേതൃത്വം ഇടപെട്ട് റാവത്തിനെ രാജി വെപ്പിക്കുകയായിരുന്നു.

Related Articles

Back to top button