KeralaLatest

ഇന്ന് നേതാജിയുടെ 125-ാം ജന്മദിനം

“Manju”

സുഭാഷ് ചന്ദ്രബോസ് 125-ാം ജന്മദിനം ഇന്ന്‌ – Veekshanam

ശ്രീജ.എസ്

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സുപ്രീം കമാന്‍ഡറും, ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ പ്രസിഡന്റുമായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനമാണ് ശനിയാഴ്ച. രാജ്യം പരാക്രം ദിവസ് ആയി അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുമ്പോള്‍ തലസ്ഥാനത്തെ സ്വാതന്ത്ര്യ സമരചരിത്രത്തിന് ഉണര്‍വേകിയ ഐ.എന്‍.എ. സമരഭടന്മാരുടെ ഓര്‍മകള്‍ക്കും ജീവന്‍വയ്ക്കുകയാണ്.

പ്രതിമകള്‍ക്ക് പ്രസിദ്ധമായ തലസ്ഥാനത്ത് നേതാജിയുടെ പ്രതിമയ്ക്കും ഇടമുണ്ട്. പാളയം ജി.വി.രാജ പവിലിയനു മുന്നിലാണ് നേതാജിയുടെ പ്രതിമ നില്‍ക്കുന്നത്. 1984 നവംബറില്‍ അന്നത്തെ രാഷ്ട്രപതി സെയില്‍ സിങ്ങാണ് പ്രതിമ അനാവരണം ചെയ്തത്. മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍, സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Related Articles

Back to top button