IndiaInternationalLatest

പേരില്‍ ‘കമല’ എന്നുള്ളവര്‍ക്ക് എന്‍ട്രി ഫ്രീ

“Manju”

 

കൊച്ചി: അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് ആയ കമലാ ഹാരിസിന് ആദരവുമായി പേരില്‍ ‘കമല’ എന്നുള്ളവര്‍ക്ക് അടിപൊളി ഓഫറുമായി അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ല. ജനുവരി 24ന് കൊച്ചിയിലും ബെംഗലുരുവിലും ഹൈദരബാദിലുമുളള വണ്ടര്‍ലയില്‍ എത്തുന്നവര്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും.
കമല എന്ന് പേരുള്ള എല്ലാവര്‍ക്കും ഒരു ദിവസം സൗജന്യ പ്രവേശനമാണ് വണ്ടര്‍ല ഒരുക്കിയിരിക്കുന്നത്. കറുത്ത വര്‍ഗക്കാരിയായ ദക്ഷിണേന്ത്യന്‍ പശ്ചാത്തലമുള്ള കമല ഹാരിസ് ചരിത്രത്തിന്റെ ഭാഗമായതില്‍ ആദരവുമായാണ് ഈ സ്‌പെഷ്യല്‍ ഓഫര്‍.

ജനുവരി 24ന് കൊച്ചിയിലും ബെംഗലുരുവിലും ഹൈദരബാദിലുമുളള വണ്ടര്‍ലയില്‍ എത്തുന്നവര്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും. കമല്‍, കമല, കമലം എന്നിങ്ങനെ കമലയുമായി ബന്ധപ്പെട്ട പേരുകാര്‍ക്കും സൗജന്യം ലഭ്യമാണ്.ആദ്യമെത്തുന്ന നൂറ് അതിഥികള്‍ക്കാവും സൗജന്യം ലഭിക്കുക.
അമേരികന്‍ ജനാധിപത്യത്തില്‍ പുതുയുഗപ്പിറവി കുറിച്ചുകൊണ്ടാണ് ആദ്യമായി ഒരു ആഫ്രികന്‍ അമേരികന്‍ ഇന്ത്യന്‍ വംശജ വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്.
ഒരു ദേശീയ പാര്‍ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന മൂന്നാമത്തെ വനിത, അമേരികയുടെ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത, യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യ ഏഷ്യന്‍ വംശജ അമേരികയുടെ വൈസ് പ്രസിഡന്റ് പദവിയിലേറുന്ന 56കാരിയായ കമല ഹാരിസ്സിന്റെ റെകോഡുകള്‍ പലതാണ്.

Related Articles

Back to top button