KeralaLatest

ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം

“Manju”

ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. അവസാന റൗണ്ടിലേക്ക് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം എത്തിയതിനാല്‍ ഇത് വിലയിരുത്താന്‍ ഇന്ന് യോഗം ചേരുന്നത്.

സെക്രട്ടേറിയറ്റ് ഓരോ മണ്ഡലത്തിലേയും പ്രവര്‍ത്തനങ്ങളിലെ പോരായ്മയും വിജയസാധ്യതയും വിലയിരുത്തും. കൂടാതെ ആഴക്കടല്‍ മത്സ്യബന്ധന വിവാദം എങ്ങനെ പ്രതിരോധിക്കണമെന്നും സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന മറ്റ് ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും ചര്‍ച്ചയാകും.

Related Articles

Back to top button