IndiaKeralaLatestThiruvananthapuram

ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാന് കോവിഡ്. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ ഗണ്‍മാനാണ് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ഉച്ചവരെ ഇയാള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. പനിയോ മറ്റേതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളോ ഗണ്‍മാന് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കറെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസിലെ ജീവനക്കാരുടെയും സ്രവപരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button