IndiaLatest

കൂടുതൽ കോവിഡ് കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും

“Manju”

Maharashtra News in Malayalam Latest Maharashtra news, photos, videos | Zee  News Malayalam

ശ്രീജ.എസ്

ദില്ലി: രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആരോപിക്കുകയുണ്ടായി. ഇന്ത്യയില്‍ ഇതുവരെ 153 ജനിതകമാറ്റം വന്ന വൈറസ് ബാധിത കേസുകള്‍ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് മുതല്‍ കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തുന്നതാണ്. ആര്‍ടിപിസിആര്‍ പരിശോധനകള്‍ കുറച്ചതാണ് കേരളത്തില്‍ മാത്രം കൊറോണ വൈറസ് സാഹചര്യം രൂക്ഷമാക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.

സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമെന്ന് വിദഗ്ധര്‍ പറയുകയുണ്ടായി. ഒന്‍പത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് കടന്നിരിക്കുകയാണ്. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത്. രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും രോഗപ്പകര്‍ച്ച കുത്തനെ കുറയുമ്പോഴാണ് കേരളത്തില്‍ സ്ഥിതി ഗുരുതരമാകുന്നത്.

Related Articles

Back to top button