KeralaLatest

നടി ആന്‍ അഗസ്റ്റിന്‍ വിവാഹമോചിതയാകന്നു

“Manju”

ശ്രീജ.എസ്

നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണും വിവാഹമോചിതരാകുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ചേര്‍ത്തല കുടുംബകോടതിയില്‍ ജോമോന്‍ സമര്‍പിച്ചു. ഒരുമിച്ച്‌ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.

ഫെബ്രുവരി ഒന്‍പതിനു കുടുംബകോടതിയില്‍ ഹാജരാകാന്‍ ആന്‍ അഗസ്റ്റിനു നോട്ടീസ് അയച്ചു. 2014ലായിരുന്നു ജോമോന്‍ ടി ജോണും ആന്‍ അഗസ്റ്റിനും വിവാഹിതരായത്. അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍.

Related Articles

Back to top button