KeralaLatest

മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരം

“Manju”

കൊവിഡ് രോഗബാധയെതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍.

ഏപ്രില്‍ 8ാം തിയ്യതിയാണ് മുഖ്യമന്ത്രിയെ കൊവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകള്‍ വീണയ്ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും കൊവിഡ് പോസിറ്റീവായത് മരുമകന്‍ പിഎ മുഹമ്മദ് റിയാസും കൊവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലാണ്. കൊവിഡ് പോസിറ്റീവ് ആണെങ്കിലും ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍. മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

Related Articles

Check Also
Close
Back to top button