IndiaLatest

മുന്‍നിര പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ നിര്‍ദേശം

“Manju”

india covid vaccination will begin in 10.30 am, first vaccine get former  Lok Sabha MP mahesh sarma | മധ്യപ്രദേശില്‍ സെക്യൂരിറ്റി ഗാര്‍ഡ്‌; ഗോവയില്‍  ശുചീകരണ തൊഴിലാളി; ആദ്യം വാക്‌സിന്‍ ...

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഫെബ്രുവരി ആദ്യ ആഴ്ച മുതല്‍ കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിന്‍ വിതരണവും ഇതിനൊപ്പം തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചു.

വാക്‌സിന്‍ നല്‍കേണ്ട കോവിഡ് മുന്‍നിര പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 61 ലക്ഷം പേരുടെ വിവരങ്ങള്‍ കോവിന്‍ പോര്‍ട്ടലില്‍ സമാഹരിച്ചു കഴിഞ്ഞു. ഫെബ്രുവരി ആദ്യ വാരം മുതല്‍ മുന്നണി പ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും വാക്‌സിനേഷന്‍ ഒരുമിച്ച്‌ നടത്തണമെന്ന് നിര്‍ദേശിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button