IndiaKeralaLatest

ഗാന്ധി അഹിംസയുടെ പൂജാരി; യോഗി ആദിത്യ നാഥ്

“Manju”

ലഖ്​നോ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സത്യത്തിന്‍റെയും അഹിംസയുടെയും പൂജാരിയാണെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്​. ഗാന്ധിജിയെ നാഥുറാം വിനായക്​ ഗോഡ്​സെ വെടിവെച്ച്‌​ കൊന്നതിന്‍റെ വാര്‍ഷിക ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള​ ട്വീറ്റിലാണ്​ യോഗിയുടെ അനുസ്​മരണം.
രാവിലെ ലഖ്​നോ ജി.‌പി.‌ഒ പാര്‍ക്കിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ യോഗി പുഷ്പാര്‍ച്ചന നടത്തി. ‘സത്യത്തിന്‍റെയും അഹിംസയുടെയും പൂജാരി, നമുക്കെല്ലാവര്‍ക്കും വഴികാട്ടി, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ലഖ്​നോ ജി.‌പി.‌ഒ പാര്‍ക്കിലെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി’ യോഗി ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്​ട്രപതി രാംനാഥ്​ കോവിന്ദും പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്ങും ഗാന്ധിജിക്ക്​ ആദരാഞ്​ജലി അര്‍പ്പിച്ചു. ഗാന്ധിയുടെ ആശയങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതായി മോദി ട്വീറ്റില്‍ കുറിച്ചു. ഗാന്ധിജി പ്രചരിപ്പിച്ച സമാധാനം, അഹിംസ, ലാളിത്യം, വിശുദ്ധി, വിനയം എന്നിവ ജീവിതത്തില്‍ പാലിക്കണമെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ ആഹ്വാനം ചെയ്​തു.
അതേസമയം, ഗാന്ധിയെ കൊലപ്പെടുത്തിയ മത​ഭ്രാന്തന്‍ നാഥുറാം ​വിനായക്​ ഗോഡ്​സേക്ക്​ നന്ദി പറഞ്ഞ്​ ആയിരക്കണക്കിന്​ ട്വീറ്റുകളുമായി സംഘ്​പരിവാര്‍ അനുകൂലികളും രംഗത്തുണ്ട്​.

Related Articles

Back to top button