InternationalLatest

അഫ്​ഗാനിസ്ഥാന്‍-പാകിസ്താന്‍ ബന്ധത്തില്‍ വിള്ളല്‍

“Manju”

കാബൂള്‍: അഫ്​ഗാനിസ്ഥാന്‍ ഭരണകൂടവും പാകിസ്താനും തമ്മിലുള്ള നയതന്ത്ര തര്‍ക്കം നീളുന്നു. ഈ വര്‍ഷം ഏപ്രില്‍ 16ന് അഫ്​ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിന് കാരണം. അതിര്‍ത്തികളില്‍ താലിബാന്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആയിരുന്നു പാകിസ്താന്റെ ഭാ​ഗത്ത് നിന്നുള്ള പ്രതികരണം.

പാകിസ്ഥാന്റെ വ്യോമാക്രമണത്തില്‍ അമ്പത് പേര്‍ക്കോളം പരിക്ക് ഏറ്റിരുന്നു. പരിക്കേറ്റവരില്‍ ഇരുപതോളം കുട്ടികളുമുണ്ടെന്ന് പറഞ്ഞ താലിബാന്‍ ഭരണകൂടം, പാകിസ്താന്‍ നടത്തിയത് അന്താരാഷ്‌ട്ര നിയമ ലംഘനമാണെന്നും അരോപിച്ചു. കാബൂളിലെ പാകിസ്താന്‍ അംബാസഡറെ വിളിച്ചുവരുത്തി അഫ്​ഗാന്‍ ഭരണകൂടം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Related Articles

Back to top button