LatestThiruvananthapuram

ഹോം സ്‌റ്റേ സംരഭകർക്ക് ആശ്വാസം: ഇനി NOC വേണ്ട

“Manju”

 

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ക്ലാസ്സിഫിക്കേഷന്‍ ലഭിക്കുന്നതിന് ഹോംസ്റ്റേകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന സർക്കാർ നീക്കം ചെയ്തു. കേരളത്തിലെ ഹോംസ്റ്റേ സംരംഭകരുടെ ദീർഘകാലമായുള്ള ആവശ്യമാണ് സർക്കാർ പരിഗണിക്കുന്നത്. ഈ തീരുമാനം കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഉത്തേജനമായി കാണുന്നു.
ടൂറിസം മേഖലയിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം മേഖലയിൽ ഹോംസ്റ്റേ സംരംഭങ്ങൾ വ്യാപിപ്പിക്കുന്നതിനും അതുവഴി വിനോദ സഞ്ചാരികൾക്ക് താമസസൗകര്യം സൃഷ്ടിക്കുന്നതിനും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്വദേശികൾക്ക് വരുമാന സാധ്യതകൾ സൃഷ്ടിക്കുന്നതിനും ഈ തീരുമാനം സഹായിക്കും.
കേരളത്തിന്റെ ടൂറിസം മേഖലയുടെ വികസനത്തിന് അത്യന്താപേക്ഷിതവും അനന്തവുമായ സാധ്യതയാണ് ഹോംസ്റ്റേകളെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് ഹോംസ്റ്റേകൾ പ്രവർത്തിക്കുന്നുണ്ട്.

Related Articles

Back to top button