KeralaLatest

ഐടി നയത്തില്‍ കാലാനുസൃത മാറ്റമാകാം; മുഖ്യമന്ത്രി

“Manju”

India's largest startup ecosystem inaugurated in Kerala; to provide 2.5  lakh IT jobs

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാന ഐടി നയത്തില്‍ കാതലായ മാറ്റം വരുത്താമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വ്യക്തമാക്കി. ഭാവി വീക്ഷണത്തോടെ കേരളം എന്ന പ്രമേയത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ ഐടി ചര്‍ച്ചയില്‍ നയരേഖ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഐടി മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത് പ്രധാനമാണ്. സ്വകാര്യ മേഖലയുമായി ചേര്‍ന്ന് നൂതന മാതൃകകള്‍ വികസിപ്പിച്ച്‌ നിക്ഷേപം ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സര്‍ക്കാര്‍ പ്രതിബദ്ധമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തിലെ യന്ത്രങ്ങള്‍ പോലെ പുതിയ സാങ്കേതിക വിപ്ലവത്തിന് സിലിക്കണ്‍ ചിപ്പുകളാണ് സുപ്രധാനം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യം നിലവില്‍ ഐടി വിപ്ലവത്തിന് കരുത്തേകുന്ന സിലിക്കണ്‍ ചിപ്പുകളുടെ ഉത്പ്പാദനത്തില്‍ പിന്നിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button