IndiaKeralaLatest

ടൂറിസ്റ്റ് ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്

“Manju”

രാജാക്കാട്:തേക്കിന്‍കാനത്ത് ടൂറിസ്റ്റ് ബസ്സ് അപകടത്തില്‍പെട്ട് ആറ് പേര്‍ക്ക് പരിക്ക്. മധുരയില്‍ നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന പതിമൂന്നംഗ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ രാജാക്കാട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടങ്ങള്‍ തുടര്‍ക്കഥയായ തോക്കിന്‍കാനം ടൗണിന് സമീപമുള്ള കൊടും വളവിലാണ് അപകടം. ഇറക്കമിറങ്ങി വന്ന വാഹനം വളവ് തിരിയാന്‍ സാധിക്കാതെ നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നു.അപകട ശബ്ദ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പതിമൂന്ന് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സുമൈറ ബാബു (28) അയ്മന്‍സീനി (17) എസ് കരിമനീസ (44) സല്‍മ (32) ഫരിന്‍ (48) ഹംദാന്‍ (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പതിനഞ്ചുകാരനായ ഹംദാന്റെ വലതുകൈ ഒടിഞ്ഞിട്ടുണ്ട്.

Related Articles

Back to top button